ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല..വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാനൊരുങ്ങി സർക്കാർ…
പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിഷ്കരിക്കും.220 പ്രവർത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകൾ പ്രവർത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടർ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം. ഇതാണ് കോടതിയും നിരീക്ഷിച്ചത്.