ഹേമ കമ്മിറ്റി റിപ്പോർട്ട്.. പ്രതികരണവുമായി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ്.. ദിലീപ് സംഘടയുടെ ഭാഗമല്ല…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താര സംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
കമ്മിറ്റിയുടെ റിപ്പോർട്ടിൽ എന്താണ് ഉള്ളടക്കമെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് നിലവിൽ സംഘടയുടെ മെമ്പറല്ലെന്നും അമ്മ നടത്തുന്ന പരിപാടിയിൽ ദിലീപ് പങ്കെടുക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 20നാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നൽകാന് ഇന്ന് ചേർന്ന യോഗത്തില്‍ തീരുമാനമായി.