ഹേമ കമ്മിറ്റി റിപ്പോർട്ട്…ഇന്ന് വാദം തുടരും…

കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. റിപ്പോർട്ട് പുറത്തുവിടുന്നതിനുള്ള സ്റ്റേ ജസ്റ്റിസ് വി ജി അരുൺ ഇന്നുവരെയാണ് നീട്ടിയത്.ഇതിനിടെ ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാന വനിത കമ്മീഷൻ അപേക്ഷ നൽകി.

ചില വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ടെന്ന് ഹർജി നൽകിയ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ അഭിഭാഷകൻ അറിയിച്ചു. കമ്മീഷന്റെ റിപ്പോർട്ട് ആരെയൊക്കെ ബോധിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വിടേണ്ടതില്ലെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തിൽ തന്നെയുണ്ട്.

Related Articles

Back to top button