ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണം.. രാജീവ് ചന്ദ്രശേഖര…
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സിനിമയിൽ ചില ആളുകൾക്ക് കൂടുതൽ അധികാരമുണ്ട്. അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനത്തിൽ നടപടി മൂടി വെയ്ക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമ പരാതികളിൽ മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം, കൈവിടാതെ സിപിഎം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക് വന്നപ്പോൾ… കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോർട്ട് പുറത്തേക്ക് വന്നത്. നാലര വര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രസിദ്ധീകരിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊതുജനമധ്യത്തിലേക്ക് വെളിപ്പെട്ടു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും നടിമാര്‍ തുറന്നു പറഞ്ഞു. പരിഹാര നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിട്ടുളളത്. ലൈംഗിതാതിക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്താൽ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിട്ടും പോലും റിപ്പോര്‍ട്ടിലെ ആരോപണങ്ങൾക്ക് മേൽ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. നിയമപരമായ തുടര്‍നടപടിയിൽ തടസമുണ്ടെന്നായിരുന്നു വാദം.