ഹേമ കമ്മിറ്റി റിപ്പോർട്ട്..നിയമ നടപടി സ്വീകരിക്കും..രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതിൽ തർക്കമില്ലെന്ന് മന്ത്രി സജി ചെറിയാൻ. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
എന്തുകൊണ്ട് നേരത്തെ റിപ്പോർട്ട് പ്രസിദീകരിച്ചില്ല എന്ന ചോദ്യത്തിനോട് നേരത്തെയുള്ള വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയായി ചുമതയേറ്റിട്ട് മൂന്നര വർഷമായിട്ടും റിപ്പോർട്ടിൽ പറയുന്നതുപോലെ യാത്രയൊരു പരാതിയും ഒരു ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന wcc പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ മന്ത്രി എന്ന നിലയിൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സിനിമാ കോൺക്ലേവ് നടത്തണം എന്ന് തീരുമാനിക്കുന്നത്. കോൺക്ലേവ് വെറുമൊരു ചർച്ച മാത്രമല്ല മൂന്ന് ദിവസകാലം എല്ലാ പ്രമുഖരായ താരങ്ങളെയും അണിയറപ്രവർത്തകരെയും വിളിച്ച് സമഗ്രമായ ചർച്ചയും നടപടിയും സ്വീകരിക്കുമെന്നും ഇത്തരത്തിൽ പരാതികൾ വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.