ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തെത്തിയിരുന്നെങ്കില്‍ പല പരാതികളും ഇന്നുണ്ടാകുമായിരുന്നില്ല ജഗദീഷ്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം മുന്‍പേ പുറത്തെത്തിയിരുന്നെങ്കില്‍ പല പരാതികളും ഉണ്ടാകുമായിരുന്നില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കൂടിയായ നടന് ജഗദീഷ്. റിപ്പോര്‍ട്ട് ഇത്രയും നാള് പുറത്തുവിടാതെ വെക്കാന്‍ പാടില്ലായിരുന്നെന്നും ജഗദീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം എന്തുകൊണ്ട് കോള്‍ഡ് സ്റ്റോറേജില്‍ ആയി എന്ന കാര്യത്തില്‍ മതിയായ വിശദീകരണം ലഭിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ഇപ്പോള്‍ പുറത്തുവിടേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ ആയത് എന്നൊരു വിശദീകരണം ഉണ്ട്. അങ്ങനെയാണെങ്കില്‍ത്തന്നെ റിപ്പോര്‍ട്ട് പുറത്തിറക്കാമായിരുന്നു എന്നും പക്ഷമുണ്ട്. അതിന്റെ നിയമവശങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല”, ജഗദീഷ് പറയുന്നു