ഹേമ കമ്മിറ്റിയില്‍ മൊഴി കൊടുത്ത സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്…ഉര്‍വശി..
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ ഈ ആരോപണങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി അമ്മ നടത്തേണ്ടതാണെന്ന് ഉര്‍വശി പ്രതികരിച്ചു. സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് ഉർവശി പറഞ്ഞു.
വര്‍ഷങ്ങളായി സിനിമയാണ് തന്‍റെയടക്കം ഉപജീവനം. അത്തരം ഒരു മേഖലയില്‍ ഇത്തരം ചില പുരുഷന്മാര്‍ക്കിടയിലാണ് ജീവിക്കുന്നത് എന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്. അങ്ങനെയല്ല സിനിമ, അങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ സ്ത്രീയും പുരുഷനും കൈകോര്‍ത്താണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാ മേഖലകളിലും ഉള്ളപോലെ ചില മോശം പ്രവണതകള്‍ ഇവിടെയുണ്ട്.