ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടുന്നതിൽ എന്താണ് തടസ്സം…മാല പാർവതി…
കൊച്ചി : ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടുന്നതിന് എന്താണ് തടസ്സമെന്ന് സിനിമാ നടി മാല പാർവതി. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു മാല പാർവതി. റിപ്പോർട്ട് പുറത്ത് വിടാൻ ഒരാഴ്ച്ച സമയം നൽകിയിട്ടുണ്ടെങ്കിൽ പോലും എന്ത് കൊണ്ട് സർക്കാർ ഇന്ന് തന്നെ പുറത്ത് വിടുന്നില്ല എന്ന് മാല പാർവതി ചോദിച്ചു