ഹേമ കമ്മറ്റി റിപ്പോര്‍ട്ട്..നടി രഞ്ജിനിയുടെ ഹര്‍ജി കോടതി തള്ളി..റിപ്പോർട്ട് ഇന്ന് പുറത്ത് വിടും…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി തള്ളി ഹൈക്കോടതി. വേണമെങ്കിൽ സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.
രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു.അതേസമയം റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടുമെന്നാണ് സൂചന.ഇതിനായുള്ള സമയം ഉടൻ അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു.