ഹൃദയത്തിൽ ബ്ലോക്ക്ഉണ്ടായാൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ….

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിൻ്റെ സംവിധാനത്തിൽ തകരാറുണ്ടാകുമ്പോൾ ഹാർട്ട് ബ്ലോക്ക് സംഭവിക്കുന്നു.
പ്രമേഹം, കൊളസ്‌ട്രോൾ, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവരിൽ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമക്കുറവ്, ഉറക്കപ്രശ്‌നം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു.

ഹൃദയത്തിൽ ബ്ലോക്ക് ലക്ഷണങ്ങൾ…

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ചിലർക്ക് ലക്ഷണങ്ങൾ പ്രകടമാകാറില്ല. എന്നാൽ ചിലർക്ക് നെഞ്ച് വേദന, നെഞ്ചെരിച്ചിൽ, കെെകൾ വേദന, ശ്വാസതടസം എന്നിവ ഉണ്ടാകാം. ഹൃദയാഘാതം എന്നു പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. പ്രധാനമായും ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ മധ്യഭാഗത്താണ് ഉണ്ടാവുക.
നെഞ്ചുവേദന കൂടാതെ ശക്തമായ വിയർപ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതു കൂടാതെ തളർച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ബ്ലോക്കുകൾ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കിൽ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയ നടത്തേണ്ടി വരും.

Back to top button