ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റു..മലയാളിക്ക് ദാരുണാന്ത്യം…
പെരുമ്പാവൂർ സ്വദേശി ഹിമാലയൻ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു.പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ 58 ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണൻ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്.കപ്പൽ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. റിട്ടയർമെന്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു.
മൃതദേഹം ഇപ്പോൾ അലഹബാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സർക്കാർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും.