ഹിമാചൽ പ്രദേശിൽ ഭൂചലനം…

ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചംപ ടൗണിൽ ഇന്ന് രാത്രിയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 100 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഏപ്രിൽ ഒന്നിന് ഹിമാചൽ പ്രദേശിലെ ചമോലി, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിൽ തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button