‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ, വരില്ല’… ആരായാലും മനുഷ്യനല്ലേ?
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചതായി ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ പൂജാരി രേവതാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ഇടങ്ങളിൽ പൂജാരിമാർ തേടി പോയപ്പോൾ, ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ, വരില്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് മരണകർമങ്ങളെ കുറിച്ച് അധികം പിടിപാടില്ലെന്നും ഒരു അന്ത്യകർമത്തിൽ മാത്രമേ താൻ പൂജാരിയായി നിന്നിട്ടുള്ളൂ എന്നും രേവത് പറയുന്നു.‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരിയില്‍ പോയി. ഒരു പൂജാരിയും വന്നില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ആരായാലും മനുഷ്യനല്ലേ. അപ്പോള്‍ ഞാന്‍ കരുതി വേറെ ആരും വേണ്ട. നമ്മുടെ മോളുടെ അല്ലേ. ഞാന്‍ തന്നെ കര്‍മം ചെയ്തോളാം. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഇതുവരെ ഒരുമരണത്തിന് മാത്രമേ കര്‍മം ചെയ്തിട്ടുള്ളൂ’, രേവത് പറഞ്ഞു.