ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പണം തട്ടിയെടുത്തു.. അര്‍ദ്ധ സഹോദരന്‍ അറസ്റ്റില്‍….
സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ അറസ്റ്റിൽ . വൈഭവ് പാണ്ഡ്യയാണ് അറസ്റ്റിലായത് . ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദ്ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് വൈഭവിനെ പോലീസ് അറസ്റ്റ് ചെയ്തത് .
ഹാര്‍ദ്ദിക്കിന്റെയും സഹോദരന്‍ ക്രുണാലിന്റെയും പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വക മാറ്റിയെന്നും ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് പരാതി. വൈഭവ് പാണ്ഡ്യയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.