ഹാഥ്റസ് ദുരന്തം..ഹൃദയഭേതകം..ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു…
ഉത്തർപ്രദേശിലെ ഹാഥ്റസ് ദുരന്തഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു.അപകടത്തെത്തുടർന്ന് സംഭവസ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച ക്വിക്ക് റെസ്പോൺസ് ടീമിലെ കോൺസ്റ്റബിൾ രവി യാദവ് (30) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ‘ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും അവ ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെയും ഉത്തരവാദിത്തം ഏൽപ്പിച്ച സംഘത്തിലായിരുന്നു രവി യാദവിന് ഡ്യൂട്ടി. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചു കിടക്കുന്നത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ജോലിക്കിടെ പെട്ടന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നതായി രവി യാദവിനൊപ്പം ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരൻ പറഞ്ഞു.