ഹാത്രസ് ദുരന്തം..മരണസംഖ്യ ഉയരുന്നു..ആശുപത്രി വരാന്ത നിറഞ്ഞ് മൃതദേഹങ്ങൾ..ആള്‍ ദൈവം ഭോലെ ബാബെ ഒളിവില്‍…

ഉത്തര്‍പ്രദേശിലെ ഹഥ്റസിലെ ആധ്യാത്മിക പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു.പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും.മരിച്ചവരുടെ എണ്ണം ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ ആംബുലൻസുകളോ ഓക്സിജനോ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.

അതേസമയം ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.മൂന്ന് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സംവിധാനങ്ങളോ പൊലീസ് സേവനമോ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന വിമർശനവും ഉയരുന്നു.

Related Articles

Back to top button