ഹരിഹരന്റെ വീട്ടിലെ സ്ഫോടനം..പടക്കം പൊട്ടിച്ചതെന്ന് നിഗമനം..മൂന്ന് പേർക്കെതിരെ കേസ്…
ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കളല്ല പകരം പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം.