ഹരിഹരന്റെ വീടിന് നേരെയുണ്ടായ ബോംബേറ്..പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ…

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായ ബോംബേറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ.വിഷയം വളരെ ഗൗരവമുള്ളതാണ് . ഇത്തരമൊരു ആക്രമണം അംഗീകരിക്കാനാകില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചയാളാണ് കെഎസ് ഹരിഹരന്‍. എന്നാല്‍ വിഷയം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തി പി മോഹനന്‍ പറഞ്ഞ പ്രസ്താവനയെ ഈ ഘട്ടത്തില്‍ സംശയിക്കുന്നതായും അവർ വ്യക്തമാക്കി.

Related Articles

Back to top button