ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു…..

ആർഎംപി നേതാവ് ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തേഞ്ഞിപ്പലത്ത് നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം ഉപയോഗിച്ച അഞ്ചു പേരും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു കേസുകളിലായാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ്. ഹരിഹരൻ്റെ വീടിനു മുന്നിൽ വാഹനത്തിൽ എത്തി അസഭ്യം പറഞ്ഞതിനും വീടിന്റെ ഗെയിറ്റിനു മുന്നിലെ പൊട്ടിത്തെറിയിലുമാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഹരിഹരന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത് ഡിവൈഎഫ്ഐ- സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഹരിഹരനെയും കുടുംബത്തെയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button