ഹരിയാനയിൽ ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി..ഗവര്‍ണർക്ക് കത്തയച്ചു…
ഹരിയാന മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു.മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി .സർക്കാരിനു ഭൂരിപക്ഷം നഷ്ടമായതായി ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് അയച്ച കത്തിൽ ചൗട്ടാല പറഞ്ഞു.
സഭയില്‍ വിശ്വാസ വോട്ടു തേടാന്‍ മുഖ്യമന്ത്രി നായബ് സിങ് സൈനിയോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ പറയുന്നു.സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ബിജെപി-ജെജെപി സഖ്യം വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെ മനോഹര്‍ലാല്‍ ഖട്ടറിനെ മാറ്റി നായബ് സിങ് സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു.