ഹരിപ്പാട് ഹോട്ടലിൽ കടന്നു കയറി അക്രമം..അശ്ലീല പ്രദർശനം..പ്രതി പിടിയില്‍….

ഹരിപ്പാട്: ഹോട്ടലിൽ കടന്നു കയറി അക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത പ്രതി പിടിയിൽ.ചിങ്ങോലി കുഞ്ഞുണ്ടാം പറമ്പിൽ പ്രജിത്താണ് പിടിയിലായത്. സംഭവം അറിഞ്ഞെത്തിയ കരിയിലക്കുളങ്ങര പൊലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു സമീപം ഈറ്റില്ലം ഹോട്ടലിലെ ജീവനക്കാരിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത് .

അശ്ലീല പ്രദർശനം നടത്തുകയും ജീവനക്കാരിയേയും ഇവരുടെ ഭർത്താവിനേയും ഇയാൾ അക്രമിക്കുകയും ചെയ്തു. ഹോട്ടൽ ഉടമ ചിങ്ങോലി സൂജിത ഭവനത്തിൽ സുബിതയും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ഇയാൾ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നു .തുടർന്ന് ഇയാൾ ഹോട്ടലിൽ കയറെരുതെന്ന് വിലക്കിയതാണ്.തുടർന്നാണ് പ്രതി അക്രമം നടത്തിയത് .നിരവധി സാമ്പത്തികത്തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button