ഹരിപ്പാട് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവം..പ്രതി പിടിയിൽ…
ആലപ്പുഴയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.ഹരിപ്പാട് തുലാം പറമ്പ് ഞണ്ടാരിക്കൽ വീട്ടിൽ സന്ദീപ് (36) ആണ് പിടിയിലായത്.വെട്ടുവേനി അമൃതം വീട്ടിൽ ഗിരീഷ് കുമാറിന് (42) ആണ് മർദ്ദനമേറ്റത്.മാസങ്ങൾക്ക് മുൻപ് പനച്ചൂർ ക്ഷേത്രത്തിലെ കുതിരകെട്ടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗിരീഷ് കുമാറിനെ, സന്ദീപ് പിന്നിലൂടെ ചെന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിനുശേഷം ഒളിവിൽ ആയിരുന്ന സന്ദീപിനെ ഹരിപ്പാട് എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ സന്ദീപ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.