ഹരിപ്പാട് പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം…
ഹരിപ്പാട്: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു. കരുവാറ്റ പുത്തൻ കണ്ടത്തിൽ രവിയുടെ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ കരുവാറ്റ -പല്ലന കുമാരകോടി റോഡിൽ അജിത ജംഗ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്.
ചെത്തിയെടുത്ത പുല്ലുമായി ട്രോളിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രഞ്ജിത്ത് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് തെറിച്ചുവീണു.തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




