ഹരിപ്പാട് അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം..ഒരാൾ കുത്തേറ്റ് മരിച്ചു….

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ മത്സ്യ കച്ചവടക്കാരനായ ബംഗാള്‍ സ്വദേശി കുത്തേറ്റ് മരിച്ചു .ബംഗാൾ മാർഡ സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്.മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Related Articles

Back to top button