ഹരിപ്പാട് അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം..40 ലക്ഷം രൂപയുടെ നാശനഷ്ടം…

ഹരിപ്പാട് അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം.കട പൂർണമായും കത്തി നശിച്ചു. ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽക്കുന്ന’കർഷകന്റെ കട’ എന്ന സ്ഥാപനമാണ് നശിച്ചത്.പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം ഉടമസ്ഥനെ അറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്നിരുന്നു.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ സമീപത്തെ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തി നശിച്ചിരുന്നു . 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ

Related Articles

Back to top button