ഹരിപ്പാട്ടെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തത്…..

ഹരിപ്പാട് : നഗരസഭ ആരോഗ്യ വിഭാഗം നഗരസഭ പരിധിയിലെ 14 ഹോട്ടലുകളിൽ മിന്നൽ റൈഡ് നടത്തി. പരിശോധനയിൽ ഹരിപ്പാട്ടെ പ്രമുഖ നാല് ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി. ഹോട്ടൽ ലക്ഷ്മി, ഹോട്ടൽ ദൈവം, അടുക്കള, വെജ് വേദ, എന്നീ ഹോട്ടലുകളിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ നിന്നും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണവും 60 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് ബി.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീവിദ്യ.പി എസ്, മനോജ് ചക്രപാണി,ആരോഗ്യവിഭാഗം ജീവനക്കാരൻ രാജു ചന്ദ്രൻ , ഡ്രൈവർ ഷാഹുൽ ദിനേഷ് എന്നിവർ ഇൻസ്‌പെക്ഷന് നേതൃത്വം നൽകി.

Related Articles

Back to top button