‘ഹരികൃഷ്ണന്‍സി’ൽ രണ്ട് ക്ലൈമാക്സ് വന്നതെങ്ങനെ? വെളിപ്പെടുത്തി മമ്മൂട്ടി…

മലയാള സിനിമാ ചരിത്രത്തിലെ എവർ​ഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ജൂഹി ചൗള ആയിരുന്നു നായിക. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം മിനിസ്ക്രീനിൽ ആവർത്തിച്ചു കണ്ട് ആവേശം കൊള്ളുന്ന മലയാളികളെ ഇപ്പോഴും കാണാൻ സാധിക്കും. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതെന്ന് പറയുകയാണ് മമ്മൂട്ടി.

കേരളത്തിലെ രണ്ട് മേഖലകളിൽ രണ്ട് ക്ലൈമാക്സ് വന്നത് ചില പദ്ധതികൾ പൊളിഞ്ഞത് കൊണ്ടാണെന്നാണ് മമ്മൂട്ടി പറയുന്നത്. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് 24കൊല്ലത്തെ രഹസ്യം മെഗാസ്റ്റാർ വെളിപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button