ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി..പരീക്ഷാഫലം റദ്ദാക്കി….

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ.ക്രമക്കേട് നടത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. കോപ്പിയടിയില്‍ പിടികൂടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി.. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

Related Articles

Back to top button