ഹണി റോസിനെതിരെ മോശം പരാമര്‍ശം… സന്തോഷ് വർക്കി….

നടി ഹണി റോസിനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കി പരിചയപ്പെട്ടിരുന്നു. സന്തോഷ് വർക്കി അടുത്തേക്ക് വന്നപ്പോൾ എഴുന്നേറ്റ് നിന്ന് കൈ കൊടുത്താണ് ഹണി റോസ് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷ് വർക്കിയ്ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഹണി റോസിന്റെ ആരാധകർ. നടിയെക്കുറിച്ച് അശ്ലീല പരമാര്‍ശങ്ങൾ നടത്തിയ ഒരു വീഡിയോ സന്തോഷ് വര്‍ക്കി പോസ്റ്റ് ചെയ്തിരുന്നു. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും സില്‍ക് സ്മിതയാണെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഈ വീഡിയോയില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും സന്തോഷ് വര്‍ക്കി നടത്തുന്നുണ്ട്. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ഇയാള്‍ വീഡിയോ ഡെലീറ്റ് ചെയ്തു.എന്നാൽ, ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനെ നിയമപരമായി നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button