ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് യാത്ര തിരിച്ച് ടെന്നീസ് താരം സാനിയാ മിര്‍സ….

ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക് .സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ തന്നേയും ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ ഉംറ നിര്‍വഹിക്കാന്‍ സാനിയ കുടുംബസേമതം പുണ്യഭൂമിയിലെത്തിയിരുന്നു. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവര്‍ സാനിയയ്‌ക്കൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button