സൽമാൻ ഖാനെ കൊപ്പെടുത്തുമെന്ന് ഭീഷണി..ഒരാൾ പിടിയിൽ…
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കൊല്ലുമെന്ന് വീഡിയോ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ.രാജസ്ഥാനിലെ ബുണ്ടി സ്വദേശി ബൻവാരിലാൽ ലതുർലാൽ ഗുജാറി(25)നെയാണ് മുംബൈ പോലീസ് പിടികൂടിയത്.തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൻവാരിലാൽ ഭീഷണി മുഴക്കിയത്.
രാജസ്ഥാനിലെ ഒരു ഹൈവേയിൽ വച്ചാണ് പ്രതി വീഡിയോ തയ്യാറാക്കിയത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2), 504, 34 വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.