സർവകലാശാലകളിൽ പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ..പുത്തൻ പരിഷ്‌കാരവുമായി യുജിസി….

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യുജിസി അനുമതി .നേരത്തെ ജൂലൈ-ഓഗസ്റ്റിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജനുവരി-ഫെബ്രുവരിയിലും, ജൂലൈ-ഓഗസ്റ്റിലും പ്രവേശനം ഉറപ്പാക്കുമെന്ന് യുജിസി വ്യക്തമാക്കി.

രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

Related Articles

Back to top button