സർദാർ 2 ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം…

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം ചെയ്ത് കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരിച്ചത്.. സിനിമയുടെ നിർണ്ണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ ഏഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഏഴുമലൈയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എഴുമലൈയുടെ വിയോഗത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.ചെന്നൈ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴുമലൈയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്.

Related Articles

Back to top button