സർഗ്ഗധാര വാർഷികവും സാംസ്ക്കാരിക സമ്മേളനവും

മാവേലിക്കര- പല്ലാരിമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗ്ഗധാര കലാസാംസ്കാരിക ചാരിറ്റി സംഘടനയുടെ വാർഷികവും സാംസ്ക്കാരിക സമ്മേളനവും സഹായ വിതരണം, ആദരവ്, കലാസന്ധ്യ എന്നിവ 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.

രാവിലെ 9ന് പതാക ഉയർത്തൽ, 10 മുതൽ കായിക മത്സരങ്ങൾ, ഉച്ചക്ക് 2 മുതൽ കലാമത്സരങ്ങൾ, എന്നിവ നടക്കും. വൈകിട്ട് 5ന് സാംസ്ക്കാരിക സമ്മേളനം. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഷാജി ജോർജ് അദ്ധ്യക്ഷനാവും. സെക്രട്ടറി ക്ലീറ്റസ് യേശുദാസ് സ്വാഗതം പറയും. രക്ഷാധികാരി ഹരിദാസ് പല്ലാരിമംഗലം ആമുഖപ്രസംഗവും എം.എസ് അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും.

തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.കെ.മോഹൻകുമാർ മുഖ്യാതിഥിയായും ചലച്ചിത്ര താരം ശങ്കർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. ആട് ജീവിതം സിനിമാ ഫെയിം നജീബ്, കോമഡി താരം അനീഷ് കാവിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗ പ്രതിഭകളെ ആദരിക്കും. രാത്രി 8 മുതൽ കലാപരിപാടികൾ. മെഗാ തിരുവാതിര,
സർഗ്ഗധാര കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ, 9 ന് നൃത്തനൃത്ത്യങ്ങൾ, ഏകാംഗ നാടകം ആരാച്ചാർ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ ഹരിദാസ് പല്ലാരിമംഗലം, പ്രസിഡൻ്റ് ഷാജി ജോർജ്, സെക്രട്ടറി ക്ലീറ്റസ് യേശുദാസ്, ട്രഷറർ ശ്രീലത ഹരി, വൈസ് പ്രസിഡൻ്റ് വിജയ് എസ്.പിള്ള, പ്രോഗ്രാം കൺവീനർ ജോൺസൺ യേശുദാസ്, വനിതാ സംഘം പ്രസിഡൻ്റ് ഷീജ ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button