സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുന്നു…അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണം….

കൊട്ടാരക്കര:മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 ഉം ഇരുന്നൂറ്റിപ്പത്തും ദിവസം ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സർക്കാർ ശമ്പളത്തിനായി വിതരണം ചെയ്യുന്നതിന്‍റെ 64 ശതമാനവും സ്കൂൾ – കോളേജ് അധ്യാപകർക്കാണ്. പഠന നിലവാരം ഉയർത്താൻ ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ അകമ്പടി വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൻ മന്ത്രിയെ പിന്തുണച്ചും കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പൊലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണ്. ആരോഗ്യപ്രശ്നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പരിപാടിയിൽ മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിന്തുണ.

Related Articles

Back to top button