സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം.. പ്രഖ്യാപനവുമയി രാഹുൽ ഗാന്ധി…
കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, സ്ത്രീകൾക്ക് ഹോസ്റ്റൽ എന്നിവ ഉൾപ്പെടെ അഞ്ച് ‘മഹിളാ ന്യായ്’ ഗ്യാരന്റിയാണ് രാഹുൽ പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഭാരത് ജോഡോ ന്യായ് യാത്ര അവസാനദിവസങ്ങളിലേക്ക് കടക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.