സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കർണാടകത്തിൽ കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മയ് സർക്കാർ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതൽ ഈ വർദ്ധന ബാധകമാകും