സർക്കാരിന് തിരിച്ചടി.. സിസ തോമസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി…
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വി.സി സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി. ഗവർണർ സർക്കാർ പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടർന്നാണു യൂണിവേഴ്സിറ്റി–യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽക്കാലിക വിസി ആയി ഗവർണർ നിയമിച്ചത്.