സൗഹൃദം നടിച്ച് വനിതാ ഡോക്ടറില്‍ നിന്ന് പണവും സ്വർണവും കവർന്നു..യൂട്യൂബര്‍ പിടിയില്‍….

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിൽ യൂട്യൂബര്‍ അറസ്റ്റില്‍.എറണാകുളം സ്വദേശിയായ ജയശങ്കറാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലാകുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വനിതാ ഡോക്ടറെ പരിചയപ്പെടുന്നത്. പതുക്കെ ഇയാള്‍ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു.

ഡോക്ടറുമൊത്ത് ഫോട്ടോയെടുത്ത യൂട്യൂബര്‍ ഈ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.തുടർന്ന് ഡോക്ടര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Articles

Back to top button