സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തു..ആലപ്പുഴയിൽ അദ്ധ്യാപികയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു…

സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയ കിരീടം നേടിയ അധ്യാപികയെ ജോലിയിൽ നിന്നും മാനേജ്‍മെന്റ് പിരിച്ചുവിട്ടു .ചേര്‍ത്തല കെ വി എം ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളേജില്‍ നിന്നാണ് അരീപ്പറമ്പ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ അനിത ശേഖറിനെ കെ വി എം ട്രസ്റ്റ് മാനേജ്മെന്‍റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.അധ്യാപിക നിയമ നടപടിക്ക് ഒരുങ്ങുന്നു .

സര്‍വ്വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സ്ത്രീത്വത്തിന്‍റെ അന്തസ്സും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ വി എം ട്രസ്റ്റ് മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഫ.അനിത ശേഖര്‍ അറിയിച്ചു .കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഫെബ്രുവരി 24 ന് നടന്ന ജി എന്‍ ജി മിസിസ് കേരള- ദി ക്രൗണ്‍ ഓഫ് ഗ്ലോറി സീസണ്‍ വണ്‍ ന്‍റെ ഗ്രാന്‍റ് ഫിനാലെയിലാണ് അനിത ശേഖര്‍ പങ്കെടുത്തത് .

ഇത് കഴിഞ്ഞ് കോളേജിലെത്തിയ അനിത ശേഖറിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ കോളേജ് അധികൃതർ പിരിച്ചുവിടുകയായിരുന്നു .കോളേജിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു കാരണവും കാണിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മാനേജ്മെന്‍റ് നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അനിത ശേഖര്‍ വ്യക്തമാക്കി . മാനേജ്മെന്‍റ് നടപടിക്കെതിരെ വനിതാ കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കുമെന്നും പ്രൊഫസര്‍ അനിത ശേഖര്‍ അറിയിച്ചു .

Related Articles

Back to top button