സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ടു.. തിരുവനന്തപുരം സ്വദേശി…

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടാണ് മഹേഷ്കുമാർ മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്‌മ പ്രവർത്തകരായ ബി. ഹരിലാൽ, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി.

Related Articles

Back to top button