സൗദിയിൽ പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം..

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിൽ മൂന്നുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചകവാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഫർണീഷ്ഡ് അപ്പാർട്ട്മെൻറുകൾ ഉള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്ന ഫ്ലാറ്റ്. ഉഗ്രസ്ഫോടനത്തോടെയുണ്ടായ തീ പിടുത്തത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Back to top button