സൗദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യൻ യുവാവ് അറസ്റ്റിൽ…
സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ വെച്ച് അറസ്റ്റിലായ യുവാവിന്‍റെ പേര് ദിൽവർ ഹുസൈൻ ലാസ്കർ എന്നാണെന്ന് പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തു. ഇയാൾ ഒരു യുവതിയം ഉപദ്രവിച്ചു. പ്രതിയെ അനന്തര നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അധികൃതർ അറിയിച്ചു.