സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നു… എത്തിയവർക്ക് കിട്ടിയത്…

റേഷൻ കടയിൽ സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന അറിയിപ്പ് കേട്ട് എത്തിയവർക്ക് കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒഴിഞ്ഞ സഞ്ചി മാത്രം. ബിഹാറിലെ ചമ്പാരനിലാണ് സംഭവം.

സൗജന്യമായി മൈദ, പഞ്ചസാര, എന്നിവ വിതരണം ചെയ്യുന്നുവെന്ന് റേഷൻ ഡീലർ അറിയിച്ചതിനെ തുടർന്നാണ് ആളുകൾ കടയിലെത്തിയത്. മോദിയുടെ ചിത്രത്തോടൊപ്പം സൗജന്യ റേഷൻ വിതരണത്തിന്റെ പരസ്യമുള്ള കാലി സഞ്ചിയാണ് ഇവർക്ക് കിട്ടിയത്. ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറാണ് കാലി സഞ്ചിയുമായി നിൽക്കുന്ന സ്ത്രീയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button