സൗജന്യമായി വീൽ ചെയർ വിതരണം
മാവേലിക്കര- സംസ്ഥാന ഫാർമസി കൗൺസിൽ മുതിർന്ന ഫാർമസിസ്റ്റുകൾക്ക് വേണ്ടി നടത്തുന്ന രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് മാവേലിക്കര റസ്റ്റ് ഹൗസിൽ നടന്നു. അദാലത്തിനോട് അനുബന്ധിച്ചു ജില്ലയിലെ സ്വകാര്യ ഫാർമസിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള സ്വാന്തന പരിചരണ സംഘടനയായ ജീവാമൃതം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ് സൊസൈറ്റി സൗജന്യമായി വീൽ ചെയർ, പാലിയേറ്റീവ് സാമഗ്രികൾ, കാൻസർ രോഗികൾക്കുള്ള മരുന്നുകളും വിതരണം ചെയ്തു. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻ ചന്ദിൽ നിന്ന് ആൽഫ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് തങ്ങൾ, സെക്രട്ടറി ബിന്ദു സാജൻ എന്നിവർ ചേർന്ന് സഹായങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ജീവാമൃതം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എ.അജിത് കുമാർ, കൺവീനർ സി.ജയകുമാർ, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ, സിന്ധു.കെ.എൽ, പ്രദീപ് ഉളുന്തി, കെ.ഹേമചന്ദ്രൻ, മുഹമ്മദ് ഷാഫി, ഗിരീഷ് കുമാർ പുല്ലുകുളങ്ങര, ഫാർമസി കൗൺസിൽ രജിസ്ട്രാർ ജെ.സുധീർ ഭാനു, കെ.പി.പി.എ ഹരിപ്പാട് ഏരിയ അംഗവും റിട്ടയേർഡ് ഡിസ്ട്രിക്റ്റ് മെഡിക്കൽ സ്റ്റോർ സുപ്രണ്ടുമായ ശാന്തകുമാർ എന്നിവർ സംസാരിച്ചു.