സ്വർണ വില കുത്തനെ താഴേക്ക്..ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു.സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്നുണ്ടായത് .1520 രൂപയാണ് പവന് കുറഞ്ഞത്. ഒരുഗ്രാമിന് 190 രൂപയും കുറഞ്ഞു.ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതിൽ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്.