സ്വർണ്ണക്കടത്ത്..ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ അറസ്റ്റിൽ…
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ കസ്റ്റഡിയിലായത്. ദുബൈയിൽ നിന്നെത്തിയ ആളിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയതായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെയായിരുന്നു സംഭവമെങ്കിലും ഇത് സംബന്ധിച്ച വാർത്ത ഇന്ന് രാവിലെയാണ് കസ്റ്റംസ് പുറത്ത് വിട്ടത്.ശിവകുമാറിനെ ചോദ്യം ചെയ്തത് വരികയാണ്. അതിന് ശേഷമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകയുള്ളൂ.