സ്വർണവില കുതിച്ചുയർന്നു..ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു.ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില ഉയരുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന്.പവന് 840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച് 6670 രൂപയിലെത്തി.ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 6565 രൂപയായിരുന്നു വില. ഈ മാസം ഏഴ്, എട്ട് തീയതികളിലായിരുന്നു സ്വർണവില ഏറ്റവും താഴ്ന്നുനിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു പവൻ വില

Related Articles

Back to top button