സ്വർണത്തിന് വിലയിടിയുമോ…സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന…ഇന്ത്യയ്ക്കും പങ്കാളിത്തം…

ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദക രാജ്യമായ ഘാന ആദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്നു. റോയൽ ഘാന ഗോൾഡ് റിഫൈനറി എന്ന ഈ പുതിയ സ്വർണ ശുദ്ധീകരണ ശാല ഒരു ദിവസം 400 കിലോഗ്രാം സ്വർണം ശുദ്ധീകരിക്കാൻ ലക്ഷ്യമിടുന്നു, പ്രധാനമായും ചെറുകിട ഖനികളിൽ നിന്ന് ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നിന്നുള്ള സ്വര്‍ണ ശുദ്ധീകരണമാണ് ഈ പുതിയ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രതിവർഷം 4 ദശലക്ഷം ഔൺസ് ഉൽപാദിപ്പിക്കുന്ന ഘാനയുടെ സ്വർണ ഉത്പാദനത്തിന്‍റെ മൂന്നിലൊന്ന് വരുമെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button