സ്വർണം കടത്തുന്നവരെ സർക്കാരിന് അറിയാം…മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ..

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

‘സര്‍ക്കാരിന് അറിയാം ആരാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന്. സ്വര്‍ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്‍ക്കാരിന് അറിയാം. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണം. രാജ്യദ്രോഹ പ്രവര്‍ത്തങ്ങള്‍ക്ക് വരെ ഈ പണം ഉപയോഗിക്കപ്പെടുന്നു. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button